സിനിമകള്‍ മാത്രമല്ല, കരണ്‍ ജോഹറിന്റെ വീടും സൂപ്പര്‍ഹിറ്റാണ്

single-img
8 June 2018

തന്റെ സിനിമകള്‍ പോലെ തന്നെ സൂപ്പര്‍ഹിറ്റാണ് ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറിന്റെ മുംബൈയിലെ വീടും. നഗരഹൃദയത്തില്‍ 8000 ചതുരശ്രയടിയിലാണ് വീടൊരുക്കിയിരിക്കുന്നത്. 30 കോടിയിലേറെ രൂപയാണ് ഫ്‌ലാറ്റിന്റെ മൂല്യം. ഷാരൂഖ് ഖാന്റെ ഭാര്യയും സെലിബ്രിറ്റി ഡിസൈനറുമായ ഗൗരിയാണ് വീട് അണിയിച്ചൊരുക്കിയത്.

ഫ്‌ലാറ്റിലെ ഒരു മുറി കരണിന്റെ ഇരട്ടക്കുട്ടികളായ യാഷിനും ഹീരുവിനും വേണ്ടി നഴ്‌സറിയാക്കി മാറ്റിയതും ഗൗരി തന്നെ. വീടിന്റെ ടെറസ്സ് വിശാലമായ പാര്‍ട്ടി സ്‌പേസാക്കി മാറ്റിയതും ഗൗരിയുടെ ബുദ്ധിയാണ്. ഒത്തുചേരലുകള്‍ക്ക് പറ്റിയ സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് ഇവിടം.

ഷാരൂഖ് ഖാന്‍, ഹൃതിക് റോഷന്‍, വരുണ്‍ ധവാന്‍, കരിഷ്മ കപൂര്‍, ആലിയ ഭട്ട് തുടങ്ങി സന്ദര്‍ശകരുടെ നീണ്ട നിര തന്നെ മിക്കപ്പോഴുമുണ്ടാകും. വാടക ഗര്‍ഭപാത്രത്തിലൂടെ (surrogacy) യാണ് കരണ്‍ രണ്ടു കുട്ടികളുടെ പിതാവായത്. വീട്ടില്‍ ഏറ്റവും ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്തിരിക്കുന്നതും നഴ്‌സറി തന്നെ. വൈറ്റ്, ക്രീം തീമിലാണ് മുറിയും തൊട്ടിലുകളുമെല്ലാം. നിലത്ത് വുഡന്‍ ഫ്‌ളോറിങ് ചെയ്തു. ലൈറ്റുകളുടെ തീവ്രത ആവശ്യാനുസരണം ക്രമീകരിക്കുകയുമാകാം.