ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

single-img
8 June 2018

അഹമ്മദാബാദ് ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള ഗ്രഹം കണ്ടെത്തിയത്. സൂര്യനോട് സാദ്യശ്യമുളള മറ്റൊരു നക്ഷത്രത്തെയാണ് ഈ ഗ്രഹം വലം വെക്കുന്നത്. പിആര്‍എല്‍ അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി അബു സ്‌കൈ സെര്‍ച്ച് സാങ്കേതിക വിദ്യയുള്ള 1.2 എം ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.

എപിക് 211945201ബി എന്നോ കെ 2236 ബി എന്ന പേരിലോ ആയിരിക്കും ഈ ഗ്രഹം അറിയപ്പെടുക. വലംവെക്കുന്ന നക്ഷത്രത്തോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹമായതു കൊണ്ട് തന്നെ 600 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിന്റെ ഉപരിതലത്തിലെ ചൂടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ഈ ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള അകലത്തിന്റെ 7മടങ്ങ് വരും ഭൂമിയും സൂര്യനും തമ്മിലുള്ള അകലം. അതിനാല്‍ ജീവനുള്ള സാധ്യത ഇവിടെ കുറവാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.