ദുല്‍ഖറും സണ്ണി വെയ്‌നും വീണ്ടും ഒരുമിക്കുന്നു; പക്ഷെ സിനിമയ്ക്ക് വേണ്ടിയല്ല

single-img
8 June 2018

യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഒരുമിച്ച് ആറ് വര്‍ഷം മുമ്പ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ഈ ചിത്രത്തിന് ശേഷം ഇരുവരും വ്യത്യസ്തമായ ഒരു ട്രെയിലര്‍ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. സിനിമയ്ക്ക് വേണ്ടിയല്ല. ഒരു നാടകത്തിന് വേണ്ടി.

മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റ ട്രെയിലര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ദുല്‍ഖറാണ് റിലീസ് ചെയ്തത്. പുരസ്‌കാരങ്ങള്‍ ഏറെ വാരിക്കൂട്ടിയ ഒരു നാടകമാണ് ഇത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ് നാടകം നിര്‍മ്മിച്ചത്. നിര്‍മാതാവ് എന്ന നിലയില്‍ സണ്ണി വെയ്‌നിന്റെ ആദ്യ നാടക സംരംഭമാണിത്.

ലിജു കൃഷ്ണയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ജൂണ്‍ 10നാണ് നാടകത്തിന്റെ പ്രീമിയര്‍ ഷോ. അന്ന് മലയാള സിനിമരംഗത്തെ ഒട്ടേറെ പ്രമുഖര്‍ നാടകം കാണാന്‍ എത്തും എന്നത് മലയാള നാടക വേദിക്കും, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിനും തന്റെ നാടക പരീക്ഷണങ്ങള്‍ക്കും കിട്ടുന്ന ഒരു അത്യപൂര്‍വമായ അംഗീകാരമാണ് എന്ന് കരുതുന്നു എന്ന് സംവിധായകന്‍ ലിജു പറഞ്ഞു.