ഷൂട്ടിംഗിനിടയില്‍ മേളം കൊട്ടി സംവിധായകന്‍; വൈറലായി ദളപതി 62വിന്റെ ഷൂട്ടിംഗ് വീഡിയോ

single-img
8 June 2018

തന്റെ 62ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍ വിജയ്. എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയും മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 62’.

ചിത്രത്തിന്റെ ഷൂട്ടിംഗ് സ്‌പോട്ടില്‍ മേളം കൊട്ടി സംവിധായകന്‍ നൃത്ത ചുവടുകള്‍ വെക്കുന്ന രംഗമാണ് വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ വിജയുടെ നായികമാരായി കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറും വേഷമിടുന്നുണ്ട്. ദീപാവലിക്ക് ദളപതി 62 തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എ. ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്നത്.