ബു​ർ​ഖ ധ​രി​ച്ച ആ​രും ത​ന്‍റെ ഓ​ഫീ​സി​ൽ വരരുത്; മു​സ്‌​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കി​ല്ല; വി​ഷം ചീ​റ്റി ബി​ജെ​പി എം​എ​ൽ​എ

single-img
8 June 2018

മുസ്ലിങ്ങൾക്കെതിരെ വി​ഷം ചീ​റ്റി ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ൽ​എ. മു​സ്‌​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​രി​ക്ക​ലും പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് എം​എ​ൽ​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യാ​ത്നാ​ൽ പ​റ​ഞ്ഞു. ബി​ജാ​പു​രി​ൽ ആ​രാ​ണ് ത​ന്നെ വി​ജ​യ​പ്പി​ച്ച​ത്. തീ​ർ​ച്ച​യാ​യും ഹി​ന്ദു​ക്ക​ൾ ത​ന്നെ​യാ​ണ്.

ത​നി​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ മു​സ്‌​ലിം​ക​ളോ​ട് ഒ​രി​ക്ക​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഹി​ന്ദു​ക്ക​ളി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​വ​ർ ത​നി​ക്കാ​യി വോ​ട്ടു ചെ​യ്യും. ത​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഹി​ന്ദു സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഒ​രി​ക്ക​ലും മു​സ്‌​ലിം​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്‌​ലിം​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ക്ക​രു​തെ​ന്നും ഹി​ന്ദു​ക്ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും കോ​ർ​പ്പ​റേ​റ്റു​ക​ളെ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ബു​ർ​ഖ ധ​രി​ച്ച ആ​രും ത​ന്‍റെ ഓ​ഫീ​സി​ൽ എ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യ​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജാ​പു​ർ സി​റ്റി​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ ആ​ണ് അ​ദ്ദേ​ഹം.