കേരളത്തില്‍ ഞായറാഴ്ച ഭാരതബന്ദില്ല; കരിദിനംമാത്രം

single-img
8 June 2018

ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി.ജോണ്‍ പറഞ്ഞു.

ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ് ഒഴിവാക്കിയത്. കര്‍ഷകരെ സഹായിക്കാന്‍ പണമില്ലെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.