സ്രാവ് ജനനേന്ദ്രിയം കടിച്ചെടുത്ത 18കാരന് ദാരുണാന്ത്യം

single-img
7 June 2018

സ്രാവ് ജനനേന്ദ്രിയം കടിച്ചെടുത്ത 18കാരന് ദാരുണാന്ത്യം. ജനനേന്ദ്രിയം മുറിഞ്ഞ് രക്തം വാര്‍ന്ന് ഹൃദയ സ്തംഭനം സംഭവിച്ചാണ് ജോസ് ഏണസ്റ്റര്‍ ഡാ സില്‍വ എന്ന യുവാവ് മരിച്ചത്. ബ്രസീലിലെ റെസീഫിലെ പിയാഡെ തീരത്തു വച്ചാണ് സംഭവം. ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെട്ട സ്രാവാണ് ജോസിനെ ആക്രമിച്ചത്.

സഹോദരനും സുഹൃത്തുക്കള്‍ക്കും ഒപ്പം കടലില്‍ നീന്തുകയായിരുന്നു ജോസ്. ബീച്ചില്‍ സ്രാവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് സ്ഥാപിച്ചയിടത്താണ് ജോസും സംഘവും നീന്തിയതും. വൈകുന്നരം സ്രാവുകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ നീന്തുന്നവരോട് തീരത്തേക്കു കയറി വരാന്‍ ലൈഫ് ഗാര്‍ഡുകള്‍ ആവശ്യപ്പെടുന്നതിനിടെയിലാണ് ആക്രമണമുണ്ടായത്.

മുന്നറിയിപ്പ് കേട്ട് തീരത്തേക്ക് നടന്നുകയറുന്നതിനിടയിലാണ് സ്രാവ് ജോസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ജോസ് ഏണസ്റ്ററിന്റെ ജനനേന്ദ്രിയം പൂര്‍ണ്ണമായും വേര്‍പെട്ടു. ലൈഫ് ഗാര്‍ഡുകളും അഗ്‌നിശമന സേനാപ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പോകും വഴി തന്നെ രണ്ട് തവണ ജോസിന് ഹൃദയസ്തംഭനമുണ്ടായി. ആശുപത്രിയിലെത്തി ജനനേന്ദ്രിയം തിരികെ തുന്നിചേര്‍ക്കാനുള്ള ശ്രമത്തിനിടെ ജോസ് ഏണസ്റ്റിന് വീണ്ടും ഹൃദയസ്തംഭനം സംഭവിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

https://www.youtube.com/watch?time_continue=26&v=QbNckm4JD1g