മദ്യം വാങ്ങിക്കുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

single-img
7 June 2018

രാജസ്ഥാനില്‍ ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കണം എന്ന ഉത്തരവുമായി സര്‍ക്കാര്‍. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജായി പശു സെസ്സും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ഇനത്തില്‍ ലഭിക്കുന്ന തുക പശുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര തുകയാണ് സെസ്സ് ആയി ഈടാക്കുകയെന്ന കാര്യം ധനവകുപ്പ് പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. നിലവില്‍ രാജസ്ഥാനില്‍ വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ ഈടാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ആരംഭിച്ചത്. ഈ തുക വര്‍ധിപ്പിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 20 ശതമാനം വരെ പശു സെസ്സ് ആയി ഈടാക്കാനാണ് തീരുമാനം. പശു സെസ്സ് ഈടാക്കി 500 കോടിയോളം രൂപ കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.