സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത

single-img
7 June 2018

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണം. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ശരാശരി 18.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.