എടത്തല സംഭവത്തില്‍ തീവ്രവാദം ആരോപിച്ച മുഖ്യമന്ത്രി ‘പുലിവാലുപിടിച്ചു’: സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

single-img
7 June 2018

പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ ഏറെ വിവാദമായ ആലുവ എടത്തല പൊലീസ് മര്‍ദന കേസിന് മറ്റൊരു മാനം നല്‍കാനാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ശ്രമിച്ചത്. പൊലീസിന്റെ കൊടിയ മര്‍ദനമേറ്റ ഉസ്മാനും പ്രതിഷേധിച്ചവര്‍ക്കും എതിരെ മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പോലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല.

തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ബോംബ് ഇസ്മായില്‍ എന്ന വ്യക്തിയായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ തടിയന്റവിടെ നസീറിന്റെ കൂട്ടുപ്രതിയാണ് ഇയാള്‍.

അതുകൊണ്ട് തന്നെ ആലുവ സംഭവത്തില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പൊലീസിനെ കുറ്റപ്പെടുത്തിയതിനൊപ്പം പ്രതിഷേധകരുടെ മുഖം തുറന്നു കാട്ടി മുഖ്യമന്ത്രി സംസാരിച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്നു വിളിച്ച് അപമാനിച്ചതായി ആരോപിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയിലും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പിണറായി എഴുതി വായിക്കുന്ന വാക്കുകള്‍ പോലും രമണ്‍ ശ്രീവാസ്തവയുടേതാണെന്ന് ചിലര്‍ വിമര്‍ശിച്ചു.

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് മുഖ്യമന്ത്രി. തീവ്രവാദികൾക്ക് കയ്യേറ്റം ചെയ്യാനുള്ളതല്ല പോലീസെന്നും പിണറായി…

Posted by SA Ajims on Wednesday, June 6, 2018

 

ഇനി ഉസ്മാനും തീവ്രവാദി ആണെന്ന് പറയുമോ മുഖ്യമന്ത്രി ? ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്ന് പിണറായി ! എന്ന് വച്ചാൽ…

Posted by Jibi Sadasivan on Wednesday, June 6, 2018

 

 

അതേസമയം പോലീസിന്റെ ആക്രമണത്തിനിരയായ ഉസ്മാന്‍ തന്റെ ബന്ധുവായതിനാലാണ് പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ബോംബ് ഇസ്മയില്‍ പറഞ്ഞു. മദനിയെ ജയിലില്‍ സന്ദര്‍ശിച്ചവര്‍, ബന്ധുവിനുവേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്ത തന്നെ കുറ്റവാളിയാക്കുകയാണെന്നും ഇസ്മയില്‍ പറയുന്നു.

https://www.facebook.com/moideen.clm/posts/1225192750950659

 

നിയമസഭയിൽ നാഗ്പൂർ കാര്യാലയത്തിന്റെ ശബ്ദംആലുവ സ്വതന്ത്ര റിപബ്ലിക്കല്ലന്ന്

Posted by Manoj Kumar Maruthankuzhy on Wednesday, June 6, 2018

 

റഷീദ് മക്കട പറഞ്ഞപോലെ, "കളമശ്ശേരിയിലെ ബസ്സ് വർഷങ്ങൾ കഴിഞ്ഞിട്ടും കത്തികൊണ്ടെയിരിക്കുന്നു. ഇന്ന് നിയമ സഭയിലും കത്തി."…

Posted by Sudeep Aadil-Aman Almitra on Thursday, June 7, 2018

 

https://www.facebook.com/NiSaRkUmBiLa/posts/1927999877231140

 

 

തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ എടത്തല പോലീസ് തന്റെ കയ്യില്‍നിന്ന് കൈക്കൂലി വാങ്ങുന്നവരാണെന്നും ഇസ്മയില്‍ ആരോപിച്ചു. ഒരാഴ്ച മുന്‍പു പോലും തന്റെ കയ്യില്‍നിന്ന് ഡിവൈഎസ്പി പതിനായിരം രൂപ കൈക്കൂലി വാങ്ങി. പോലീസ് സ്‌റ്റേഷനിലെ നാല് ഫാനുകള്‍ താന്‍ വാങ്ങി നല്‍കിയതാണെന്നും ഇസ്മയില്‍ പറഞ്ഞു. ഉസ്മാനെ മര്‍ദിച്ചതിന് നടപടി നേരിട്ട സിപിഒ ജലീലിനും കൈക്കൂലി നല്‍കിയിരുന്നെന്നും ഇസ്മയില്‍ ആരോപിച്ചു.