‘മതപരമായ ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ നടത്തേണ്ട’: രാഷ്ട്രപതി ഭവനില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നില്ല

single-img
7 June 2018

രാഷ്ട്രപതി ഭവനില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നുണ്ടാകില്ല. മതപരമായ ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ നടത്തേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇഫ്താര്‍ വിരുന്ന് രാഷ്ട്രപതി ഭവന്‍ ഉപേക്ഷിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ് സെക്രട്ടറി അശോക് മല്ലിക്കാണ് ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്നകാര്യം അറിയിച്ചത്.

മതേതര രാജ്യത്ത് മതപരമായ ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മറ്റ് മതപരമായ ചടങ്ങുകളും രാഷ്ട്രപതി ഭവനില്‍ നടത്തില്ലെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന 2002 മുതല്‍ 2007 രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നില്ല. എന്നാല്‍ മറ്റ് രാഷ്ട്രപതി മാരൊക്കെ ഇഫ്താര്‍ വിരുന്നും മറ്റ് മതപരമായ ആഘോഷങ്ങളും രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ചിരുന്നു.