മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാള്‍ മിന്നലേറ്റ് മരിച്ചു

single-img
7 June 2018

മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. ചെന്നൈയ്ക്കടുത്ത് തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ്(43) ആണു മരിച്ചത്. തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്കുശേഷം മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോള്‍ സുരേഷ് തന്റെ സ്മാര്‍ട്‌ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചു.

ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ സുരേഷനിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മിന്നലിന്റെ ഫോട്ടോയെടുക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയണമെന്ന ജാഗ്രതാ നിര്‍ദേശം പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.