ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നറുമുഖയേ ഗാനത്തിന് ചുവട് വെച്ച് മോഹന്‍ലാല്‍

single-img
7 June 2018

പുതിയ മേക്കോവറിന് ശേഷം നടന്ന അമ്മ മഴവില്ല് മെഗാ ഷോയില്‍ തകര്‍പ്പന്‍ ഡാന്‍സുമായാണ് മോഹന്‍ലാല്‍ കളം നിറഞ്ഞത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലെ നറുമുഖയേ എന്ന മനോഹരഗാനത്തിനൊപ്പം സെമി ക്ലാസിക്കല്‍ നൃത്തവുമായി താരം എത്തുകയാണ്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന സ്‌റ്റേജ് പ്രോഗ്രാമിനായാണ് മോഹന്‍ലാല്‍ വീണ്ടും സെമിക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്നത്. ക്ലാസിക്കല്‍ നൃത്തവുമായി മോഹന്‍ലാല്‍ ആരാധകരെ അമ്പരപ്പിച്ച കമലദളത്തിലെ നൃത്തരംഗം ഇന്നും മലയാളികള്‍ മറക്കാനിടയില്ല.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധുബാലയ്‌ക്കൊപ്പമാണ് ഇരുവറില്‍ മോഹന്‍ലാല്‍ ഗാനരംഗത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ യുവനടി സ്വാസികയ്‌ക്കൊപ്പമാണ് സെമിക്ലാസിക്കല്‍ നൃത്തവുമായി താരമെത്തുന്നത്. മോഹന്‍ലാലിനൊപ്പം നൃത്തം അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സ്വാസിക.

ഇരുവരുടെയും പരിശീലന ദൃശ്യങ്ങള്‍ സ്വാസിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം വൈറലായത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയാണ് സ്വാസിക.