സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടു വയസുകാരന്‍ അറസ്റ്റില്‍

single-img
7 June 2018

സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ പിടിയില്‍. അമേരിക്കയിലെ അര്‍ലിംഗ്ടണ്ണിലാണ് സംഭവം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ദാന്‍ കോര്‍ട്ടറിനെയാണു സ്ത്രീയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ കയറി വാതിലടച്ച ഇവരെ കാര്‍ട്ടര്‍ കടന്നു പിടിക്കുകയായിരുന്നു. മുറിയില്‍ അതിക്രമിച്ചു കയറി വാതിലടച്ചപ്പോള്‍ തോക്ക് ചൂണ്ടിയാണ് ഒടുവില്‍ ഇവര്‍ അക്രമിയില്‍നിന്നു രക്ഷപ്പെട്ടത്. പീഡനശ്രമത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ പിന്നീടു ജാമ്യത്തില്‍ വിട്ടു.