കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്;വിഷമമുണ്ടെന്ന് ചെന്നിത്തല.

single-img
7 June 2018

ന്യൂഡൽഹി∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനം. ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുവാദവുമുണ്ട്. കേ​ര​ള നേ​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​നു​മ​തി ന​ൽ​കി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. നി​ല​വി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത പാ​ർ​ട്ടി​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സീ​റ്റ് വ​ച്ചു​നീ​ട്ടി​യ​ത്.

കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.

രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത് ലീ​ഗി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു. മാ​ണി​യേ​യും കൂ​ട്ട​രെ​യും മു​ന്ന​ണി​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​പാ​ടെ​ടു​ത്തു.

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാ​ധ്യ​മ​ങ്ങ​ളോട് പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടണം. ഈ താൽപര്യങ്ങൾ പരിഗണിച്ചാണു കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.