അതിവേഗതയിലെത്തിയ കാര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ തട്ടി; പിന്നീട് സംഭവിച്ചത് (വീഡിയോ)

single-img
6 June 2018

റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ അതി വേഗത്തിലെത്തിയ കാര്‍ തട്ടുന്ന വീഡിയോ പുറത്തുവന്നു. എന്നാല്‍ കാര്‍ ഇടിച്ചെങ്കിലും സ്ത്രീക്ക് ഒരു പോറല്‍ പോലുമേറ്റില്ല. അവരുടെ വലതുകാലിലെ ഷൂവും കൈയിലിരുന്ന മൊബൈലും തെറിച്ചു പോവുക മാത്രമാണ് ഉണ്ടായത്.

കാറിന്റെ വരവ് കണ്ടാല്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിക്കുമെന്ന് തന്നെയാണ് കരുതുക. ശ്വാസമടക്കിപിടിച്ചല്ലാതെ വീഡിയോ കാണാന്‍ കഴിയില്ല. എന്നാല്‍ പിന്നീട് നടക്കുന്നത് കണ്ടാല്‍ ചിരിച്ചുപോകും. ചൈനയിലെ യിഷ്വാന്‍ നഗരത്തില്‍ നടന്ന സംഭവമാണിത്.

പരിസരബോധം മറന്ന് സ്ത്രീ ഫോണില്‍ സംസാരിച്ചായിരുന്നു റോഡ് മുറിച്ചു കടന്നത്. ഈ സമയം അതിവേഗതയിലെത്തിയ കാര്‍ സ്ത്രീയുടെ ഒരു വശത്ത് ഉരസിയാണ് പോകുന്നത്. മുന്നിലേക്ക് വീഴാന്‍ പോയ സ്ത്രീക്ക് ഉടന്‍ തന്നെ നിയന്ത്രണം ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍ കാലില്‍ കിടന്നിരുന്ന ഷൂ തെറിച്ചു പോയി. ഒപ്പം മൊബൈലും. മെയ് 20ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.