പലിശ ഭാരം കൂടും; നാലര വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോ നിരക്ക് ഉയര്‍ത്തി

single-img
6 June 2018

നാലര വര്‍ഷങ്ങള്‍ക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമാണ് വര്‍ധനവരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും.

ബിജെപി അധികാരത്തിലേറിയതിനുശേഷം ആദ്യമായിട്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്തുന്നത്. റിപ്പോ കൂട്ടിയതോടെ ബാങ്കുകളും പലിശ ഉയര്‍ത്തിയേക്കും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

∙ഇഎംഐ കൂടും

പുതിയതായി ഭവന, വാഹന, വ്യക്തിഗത വായ്പകൾ എടുക്കുന്നവർക്കു മാത്രമല്ല, നിലവിൽ വായ്പ എടുത്തവർക്കും റിസർവ് ബാങ്കിന്റെ തീരുമാനം അധിക ബാധ്യതയുണ്ടാക്കും. ബാങ്കുകൾ വായ്പാ പലിശനിരക്ക് ഉയർത്തിയാൽ ഇഎംഐയിലും ആനുപാതിക വർധന വരും. ആർബിഐയുടെ പണനയം ബാങ്കുകളെ എംസിഎൽആർ നിരക്ക് (മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിങ് റേറ്റ്സ്) ഉയർത്തലിലേക്കു നയിക്കും.