‘മോദി തരംഗം’ അവസാനിച്ചെന്ന് മോദിക്കു തന്നെ തോന്നിത്തുടങ്ങി: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരേയും തൊഴിലാളികളേയും ഒപ്പം കൂട്ടാന്‍ ‘പുതിയ പ്ലാനുമായി’ കേന്ദ്രസര്‍ക്കാര്‍

single-img
6 June 2018

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. അന്‍പത് കോടി വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പുതിയ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

തൊഴില്‍ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവില്‍ സംഘപരിവാര്‍ സംഘടനയായ ബിഎംഎസ്സില്‍ നിന്നും മറ്റ് തൊഴിലാളി സംഘടനകളില്‍ നിന്നും സര്‍ക്കാരിന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. എന്നാല്‍ ജൂലൈയില്‍ പാര്‍ലമെന്റ് ചേരുമ്പോള്‍ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടത്തുന്ന ക്ഷേമ പ്രഖ്യാപനങ്ങളുടെ ലക്ഷ്യം വോട്ട് കരസ്ഥമാക്കുകമാത്രമാണ്. കര്‍ഷകര്‍ക്കായി വന്‍ പാക്കേജുകളുടെ പ്രഖ്യാപനം കാര്‍ഷിക കടങ്ങളുടെ എഴുതിതള്ളല്‍ എന്നിവയുണ്ടാകും. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തൊഴിലാളി ക്ഷേമപദ്ധതികള്‍, വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയും പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ട്.

ധനമന്ത്രാലയത്തിലേയും തൊഴില്‍ മന്ത്രാലയത്തിലേയും കൃഷി മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുകയും അക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കപട വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രി എന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാനും സര്‍ക്കാരിന് ലക്ഷ്യമുണ്ട്.