റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന വീഡിയോ

single-img
6 June 2018

മുംബൈ: റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് ഭീതിപടര്‍ത്തി. മുംബൈയിലെ ബാന്ദുപ്പിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് ഫോണ്‍ എടുത്ത് എറിയുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണ്‍ പൊട്ടിത്തെറിച്ച സമയം റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റ് ആളുകള്‍ സംഭവിച്ചത് എന്താണെന്ന് അറിയാതെ പരിഭ്രാന്തരായി ഓടുന്നതും പകച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.