Featured

തന്റെ അശ്രദ്ധ കൊണ്ട് താഴെപ്പോയ ചായ സ്വയം തുടച്ച് വൃത്തിയാക്കി ഡച്ച് പ്രധാനമന്ത്രി: വീഡിയോ വൈറല്‍

ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ടാണ്, തന്റെ എളിമ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാര്‍ലമെന്റിനുള്ളിലൂടെ ചായയും കയ്യില്‍ പിടിച്ച് തിരക്കിട്ട് നീങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പിടിവിട്ട് ചായയും ചായഗ്ലാസും താഴെ വീണത്.

അത് വൃത്തിയാക്കാന്‍ ഉടനെ തന്നെ ജോലിക്കാര്‍ ഓടിയെത്തി. പക്ഷേ, ഓടിയെത്തിയ ജോലിക്കാരായ സ്ത്രീകളെ മാറ്റി നിര്‍ത്തി, അവരില്‍ നിന്ന് മൂപ്പ് വാങ്ങി മാര്‍ക്ക് റട്ട് തന്നെ സ്വയം തറ വൃത്തിയാക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.