തകരാറിലായ കാര്‍ വര്‍ക്ക്‌ഷോപ്പിലെത്തിച്ചത് പെട്ടിഓട്ടോറിക്ഷയുടെ മുകളില്‍ കയറ്റി; ഓട്ടോ ഡ്രൈവര്‍ക്ക് പിഴയിട്ട് പൊലീസ്; വീഡിയോ

single-img
6 June 2018

വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ മറ്റ് വാഹനങ്ങളുടെ സഹായത്തോടെ വര്‍ക്ക്‌ഷോപ്പിലെത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ വലിയ കാര്‍ ചെറിയ പെട്ടി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയാലോ? അതൊരു സംഭവം തന്നെയാണ്. ചൈനയിലെ ഹെജിയാംഗ് പ്രവിശ്യയിലാണ് ഇത്തരമൊരു രസകരമായ സംഭവം നടന്നത്.

യാത്രക്കിടയില്‍ കാര്‍ തകരാറിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ സഹായം തേടിയത് ഒരു പെട്ടി ഓട്ടോറിക്ഷയെയായിരുന്നു. വര്‍ക്ക്‌ഷോപ്പിലെത്തിക്കാന്‍ 8300 രൂപയാണ് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കാറുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഓട്ടോ ഡ്രൈവറില്‍ നിന്നും പൊലീസ് ഈടാക്കിയത് 1300 രൂപയാണ്.