സണ്ണി ലിയോണിനോട് മാപ്പ് ചോദിച്ച് രാഖി സാവന്ത്

single-img
5 June 2018

വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് രാഖി സാവന്ത്. കഴിഞ്ഞ ദിവസം രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയ രാഖി പക്ഷെ താനുണ്ടാക്കിയ ഒരു വിവാദത്തില്‍ മാപ്പ് ചോദിക്കുകയാണ് ചെയ്തത്. മാപ്പ് പറഞ്ഞത് മറ്റാരോടുമല്ല, സണ്ണി ലിയോണിനോടാണ്.

മൂന്ന് വര്‍ഷം മുമ്പ് സണ്ണിക്കെതിരായി നടത്തിയ പരാമര്‍ശത്തിലാണ് രാഖി മാപ്പു ചോദിച്ചത്. സണ്ണി സിനിമാരംഗത്തു നിന്നും ഇന്ത്യയില്‍ നിന്നു തന്നെയും വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്. സണ്ണി പോണ്‍ സിനിമാരംഗം അടക്കിവാഴുന്ന കാലത്ത് രാഖി നടത്തിയ ഈ പരാമര്‍ശം അന്ന് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു.

സണ്ണിയെ കുറിച്ച് അത്തരത്തിലൊരു പരാമര്‍ശം നടത്തിയപ്പോള്‍ അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും അവരുടെ ജീവിതയാത്രയെക്കറിച്ച് ഒന്നും അറിയാതെയാണ് വളരെ മുന്‍വിധിയോടു കൂടി താന്‍ സംസാരിച്ചതെന്നും രാഖിസാവന്ത് പറഞ്ഞു.