സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

single-img
5 June 2018

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്. പെട്രോളിന് 13 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതിൽ കുറയുന്നത്. തുടർച്ചയായ 16 ദിവസം ഇന്ധന വില വർധിച്ചത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.