ഐ ലവ് യൂ നയന്‍താര; പൊതുവേദിയില്‍ നയന്‍താരയോടുള്ള ആരാധന വെളിപ്പെടുത്തി ദുല്‍ഖര്‍

single-img
5 June 2018

കഴിഞ്ഞ ദിവസം നടന്ന വിജയ് ടിവിയുടെ അവാര്‍ഡ് നിശയില്‍ മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തിരുന്നു. നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കാനായിരുന്നു ദുല്‍ഖര്‍ ചടങ്ങിലെത്തിയത്. സിനിമയില്‍ തന്നേക്കാളേറെ സീനിയറായ നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ ദുല്‍ഖര്‍ ഏറെ ആവേശത്തിലായിരുന്നു.

രണ്ട് അവാര്‍ഡുകളാണ് നയന്‍താരയ്ക്ക് ലഭിച്ചത്. അരം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുളള അവാര്‍ഡും, ഏറ്റവും ജനപ്രീതിയുള്ള നടിയായി ആരാധകര്‍ തെരഞ്ഞെടുത്ത അവാര്‍ഡും. അവാര്‍ഡ് നല്‍കിയ ശേഷം നയന്‍താരയോടുള്ള ആരാധന വെളിപ്പെടുത്താനും ദുല്‍ഖര്‍ മടികാണിച്ചില്ല.

‘ഐ ലവ് യൂ നയന്‍താര, നിങ്ങളുടെ സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. വര്‍ഷങ്ങളായി ഞാന്‍ നിങ്ങളുടെ ആരാധകനാണ്’ എന്നായിരുന്നു ദുല്‍ഖര്‍ നയന്‍താരയോട് പറഞ്ഞത്.