വളര്‍ത്തുപൂച്ചയെ ഭര്‍ത്താവ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു

single-img
5 June 2018

വളര്‍ത്തുപൂച്ചയെ ഭര്‍ത്താവ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു. അമേരിക്കയിലെ ടെക്‌സസിലുള്ള ഡാലസ്സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 49 കാരനായ ഡെക്സ്റ്റര്‍ ഹാരിസണാണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്.

വളര്‍ത്തു പൂച്ചയെ ഹാരിസണ്‍ അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഒടുവില്‍ തര്‍ക്കം മൂത്തപ്പോള്‍ കയ്യില്‍ കിട്ടിയ തോക്കെടുത്ത് മേരി ഹാരിസണെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വിവരം മേരി തന്നെയാണ് പൊലീസില്‍ അറിയിച്ചത്. കുറച്ചു ദിവസം മുമ്പ് പൂച്ചയെ വീട്ടില്‍നിന്നു കാണാതായിരുന്നു. തുടര്‍ന്ന് പൂച്ചയെ കണ്ടെത്തുന്നതിനായി ഇവര്‍ പരസ്യവും നല്‍കിയിരുന്നു.