കേരളത്തിലേക്ക് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടത്ത്

single-img
5 June 2018

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30മുതല്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുക. ബി.സി.സി.ഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

2017 നവംബറില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ട്വന്റി 20 ആയിരുന്നു കാര്യവട്ടത്ത് നടന്ന ആദ്യ മത്സരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് റണ്ണിന് ജയിച്ചു. കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മത്സര സജ്ജമാക്കിയതും ബി.സി.സി.ഐയെ തൃപ്തിപ്പെടുത്തിയിരുന്നു.