തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

single-img
5 June 2018

തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീപിടിച്ച കാറിന് സമീപത്തുകൂടി നിരവധി വാഹനങ്ങളാണ് ഈ സമയം ഓടിക്കൊണ്ടിരുന്നത്. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് സംഭവം നടന്നത്.

കാറിന് തീപിടിച്ചത് കണ്ട് തീയണക്കാന്‍ അഗ്‌നിശമനോപകരണവുമായി ട്രാഫിക് പൊലീസുകാരന്‍ ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ തീയുടെ ശക്തി കാരണം ഇയാള്‍ പുറകോട്ട് തെറിച്ചുവീണു. പിന്നീട് വീണ്ടും എഴുന്നേറ്റ് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് കാറിലെ തീയണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.