Kerala

ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയെ തര്‍ക്കം തുടരുകയാണ്. പി.ജെ. കുര്യന് തന്നെ സീറ്റ് നല്‍കുന്നതിന് യുവ നേതൃത്വം എതിരാണ്.