രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടുക്കാനാവില്ല: തേജസ്വി യാദവ്

single-img
4 June 2018

ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അതിനെ തടുക്കാനാവില്ലെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഇപ്പോള്‍ പ്രാപ്തനാണ്.

രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. പണ്ടത്തെ രാഹുലില്‍ നിന്നും അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയല്ല അദ്ദേഹം. കഠിനമായ ചോദ്യങ്ങള്‍ അഭിമുഖീകരിച്ച് മുന്നോട്ട് വന്ന ആളാണെന്നും തേജസ്വി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി ഇക്കാര്യം സൂചിപ്പിച്ചത്.