ബിജെപി നേതാവിനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

single-img
4 June 2018

ചെന്നൈ: ബി.ജെ.പി. തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി മണപ്പാറ സ്വദേശിനിയായ സൂര്യാദേവിയെയാണ് (24) സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തൂത്തുക്കുടി പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചതിന്റെ പേരിലാണ് തമിഴിസൈയ്ക്കെതിരേ സൂര്യദേവി രംഗത്തുവന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെ തമിഴിസൈയെ അസഭ്യം പറഞ്ഞ യുവതി പിന്നീട് ഈ വീഡിയോ വാട്സാപ്പ് മുഖേനെ പ്രചരിപ്പിക്കുകയായിരുന്നു.

സംസ്ഥാന ബി.ജെ.പി. നേതൃത്വം നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്ത സൈബര്‍ പോലീസ് പ്രഥമികാന്വേഷണത്തിനുശേഷം സൂര്യദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലുടനീളം തമിഴിസൈയെ സൂര്യദേവി അസഭ്യം പറയുകയാണ്.