വിയോജിപ്പ് പരസ്യമാക്കി ശിവസേന: തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ബിജെപി

single-img
4 June 2018

ശിവസേനയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ബിജെപിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പാല്‍ഘര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെയാണ് രാജ്യം സ്വീകരിക്കുകയെന്നും റാവത്ത് പറഞ്ഞു. ‘ശിവസേനയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു. സേനയുടെ ഹിന്ദു ആശയങ്ങള്‍ ബി.ജെ.പിക്ക് പ്രശ്‌നമുണ്ടാക്കും.’ പ്രധാന ശത്രു സേന ആയതു കൊണ്ട് തന്നെ ഭരണം ഉപയോഗിച്ച് സേനയെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ പദ്ധതിയെന്നും പാല്‍ഘര്‍ ഉപതെരഞ്ഞെടുപ്പിലും സേനയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും റാവത്ത് ആരോപിച്ചു.–