സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

single-img
4 June 2018

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്.

പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് 80.17 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 73.14 രൂപയും.