ഒഴുക്കില്‍പ്പെട്ട നായയെ രക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് യുവാക്കള്‍; വൈറലായി വീഡിയോ

single-img
4 June 2018

ഒഴുക്കില്‍പ്പെട്ട നായയെ രക്ഷിക്കാന്‍ യുവാക്കള്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശ്രീലങ്കയിലാണ് സംഭവം നടന്നത്. കനത്ത മഴയില്‍ ഇവിടത്തെ നദിയില്‍ വെള്ളം പൊങ്ങി. ഇതിനിടയില്‍ ഒരു നായ ഒഴുക്കില്‍പ്പെട്ടു. ഇതുകണ്ട ഏതാനും യുവാക്കള്‍ നായയെ രക്ഷിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

മനുഷ്യച്ചങ്ങല തീര്‍ത്താണ് യുവാക്കള്‍ നായയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങിയത്. ഒടുവില്‍ അവരുടെ ശ്രമം ഫലം കണ്ടു. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് അവര്‍ നായയെ എടുത്തുകൊണ്ടുവന്നു. നിരവധി പേരാണ് യുവാക്കളെ അഭിനന്ദിച്ച് വീഡിയോ ഷെയര്‍ ചെയ്തത്.