കറക്ട് ടൈമാകുമ്പോള്‍ ഗോളി താഴെ വീഴും: സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗ്രൗണ്ടില്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി

single-img
4 June 2018

ലോകകപ്പ് സൗഹൃദമത്സരങ്ങള്‍ക്കിടെ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ പരിക്ക് അഭിനയിച്ച് ടുണീഷ്യന്‍ ഗോളി മൗസ് ഹസന്‍. ഈയാഴ്ച നടന്ന രണ്ട് മത്സരങ്ങള്‍ക്കിടെയാണ് മൗസ് ഇങ്ങനെ ചെയ്തത്. ആദ്യം പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് മൗസ പരിക്ക് അഭിനയിച്ചത്. 2-1ന് ടീം പിന്നിട്ട് നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ 58ാം മിനുട്ടില്‍ ഹസന്‍ പരിക്ക് അഭിനയിക്കുകയായിരുന്നു.

ഈ സമയത്ത് സഹതാരങ്ങള്‍ സൈഡ്‌ലൈനിലെത്തി നോമ്പുതുറന്നു. മത്സരം പുനരാംരംഭിച്ച് ആറ് മിനുട്ടിന് ശേഷം ടുണീഷ്യ ഗോള്‍മടക്കുകയും ചെയ്തു. മത്സരം സമനിലയിലാണ് പിരിഞ്ഞത്. ശനിയാഴ്ച തുര്‍ക്കിയ്‌ക്കെതിരായി നടന്ന മത്സരത്തിലാണ് മൗസ് വീണ്ടും പരിക്ക് പറ്റി കിടന്നത്. ഈ മത്സരവും സമനിലയിലാണ് പിരിഞ്ഞത്.

https://twitter.com/LADC_Officiel/status/1003180373130534912