സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞു

single-img
4 June 2018

മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്. മറ്റ് ഒന്‍പതു മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്.

മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതാണു കാരണം. കോളേജുകളിലെ പ്രവേശനം തടയണമെന്ന എം.സി.ഐയുടെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.