ചതുപ്പില്‍ മുങ്ങിയ പെണ്‍ അരയന്നത്തെ രക്ഷിക്കാന്‍ ശ്രമിച്ച് ആണ്‍ അരയന്നം; ഒടുവില്‍ മരണത്തിന് കീഴടങ്ങി പെണ്‍ അരയന്നം (വീഡിയോ)

single-img
3 June 2018

ചതുപ്പില്‍ മുങ്ങിയ അരയന്നത്തെ മറ്റൊരു അരയന്നം രക്ഷിക്കാനുള്ള ശ്രമം നടത്തുന്ന വീഡിയോ ആരുടെയും കരളലിയിക്കും. ഇംഗ്ലണ്ടിലെ ഗ്രിംസ്ബിയിലുള്ള ഫ്രഷ്നെ നദിയുടെ തീരത്താണ് സംഭവമുണ്ടായത്. ഫ്രഷ്നെ നദിയുടെ തീരത്ത് ആറ് കുട്ടികളുമായെത്തിയ അമ്മ അരയന്നമാണ് ചതുപ്പില്‍ താഴ്ന്നു പോയത്.

കഴുത്തോളം ചതുപ്പില്‍ താഴ്ന്ന അരയന്നത്തെ ഒപ്പമുണ്ടായിരുന്നു ആണ്‍ അരയന്നമാണ് രക്ഷിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശരീരം മുഴുവന്‍ ചതുപ്പില്‍ പൂണ്ടു പോയതോടെ പെണ്ണരയന്നം തളര്‍ന്നു പോയി. ചതുപ്പിന്റെ ആഴം എത്രയെന്നറിയാത്തതിനാല്‍ കാഴ്ചക്കാര്‍ക്ക് അവിടേക്ക് ഇറങ്ങിച്ചെല്ലാനോ അരയന്നത്തെ രക്ഷിക്കാനോ കഴിഞ്ഞില്ല.

അല്‍പ്പസമയത്തിനകം പെണ്‍ അരയന്നം തളര്‍ന്നു മരണത്തിനു കീഴടങ്ങി. ഇതോടെ വിഷമത്തോടെ ആണ്‍ അരയന്നം കുട്ടികളെയും കൂട്ടി നദിയുടെ മറ്റൊരു വശത്തേക്കു നീന്തിപ്പോയി.

https://www.youtube.com/watch?time_continue=11&v=wUblsMGmVwc