കൊല്‍ക്കത്ത നൈററ് റൈഡേഴ്സിന്റെ യുവതാരം ഷാരൂഖിന്റെ മകളുടെ കാമുകനോ..?

single-img
3 June 2018

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. നടി അനുഷ്‌ക്ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും അതിന്റെ ഉത്തമ ഉദാഹരണവും. ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരു പേരും. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ്ഖാന്റെ മകള്‍ സുഹാനയാണ് കഥാനായിക.

സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം പുതിയ ഗോസിപ്പ് കഥകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരവുമായി സുഹാന പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പ്. കൊല്‍ക്കത്ത നൈററ് റൈഡേഴ്സിന്റെ കളി കാണാനെത്തിയ സുഹാന മത്സരശേഷം ശുബ്മാന്‍ ഗില്ലുമായി സംസാരിക്കുന്നത് പതിവായതോടെയാണ് ഗോസിപ്പ് കഥകള്‍ക്ക് തുടക്കമാകുന്നത്.

എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ ശുബ്മാന്‍ ഗില്ലോ സുഹാനയോ തയ്യാറായിട്ടില്ല. കിംഗ് ഖാനും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.