സൗദി കിരീടാവകാശിക്ക് അല്‍ ഖ്വയ്ദയുടെ ഭീഷണി: രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

single-img
3 June 2018

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അല്‍ഖ്വയ്ദ ഭീഷണി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പുള്ളത്. സൗദിയില്‍ ഇപ്പോള്‍ പള്ളികള്‍ക്കുപകരം സിനിമാതിയേറ്ററുകളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍മിക്കുന്നതെന്നും, മതപുരോഹിതരുടെ പുസ്തകങ്ങള്‍ക്കുപകരം മതേതര വാദികളുടെയും അവിശ്വാസികളുടെയും അസംബന്ധങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപദ്വീപിലുള്ള ഗ്രൂപ്പായ അഖാപാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഭീഷണിയുമായി രംഗത്ത് വന്നരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പിലെ ഏറ്റവും അപകടകരമായ ഒരു വിഭാഗമായിട്ടാണ് അഖാപിനെ കണാക്കുന്നത്. ഇതോടെ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി.

സാമൂഹ്യ രംഗത്ത് നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ്, കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.