പെട്രോള്‍ വില ഒന്‍പതു പൈസ കുറച്ച് മോദി സര്‍ക്കാരിന്റെ ‘സഹായം’

single-img
3 June 2018

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ലിറ്ററിന് ഒമ്പത് പൈസയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുണ്ടായിരിക്കുന്ന കുറവ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 78.11 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കഴിഞ്ഞ ദിവസം 78.20 രൂപയായിരുന്നു. അതേ സമയം, ഡീസല്‍ വിലയില്‍ ഞായറാഴ്ച മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

തിരുവനന്തപുരത്ത് പെട്രോള്‍വില ഇന്ന് ഒന്‍പതു പൈസ കുറഞ്ഞ് 81.26 രൂപയായി. ഡീസല്‍വില 73.96 രൂപയായിത്തന്നെ തുടരുന്നു. കൊച്ചിയില്‍ പെട്രോള്‍വില ഇന്ന് ലീറ്ററിന് 79.85 രൂപയായി. ഡീസല്‍വില ലീറ്ററിന് 72.56 രൂപയായിത്തന്നെ തുടരുന്നു. കോഴിക്കോട്ട് പെട്രോള്‍വില ഇന്ന് ലീറ്ററിന് 80.2 രൂപയായി. ഡീസല്‍വില ലീറ്ററിന് 72.90 രൂപ.