അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

single-img
3 June 2018

ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂര്‍ സെക്ടറില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെ പാക് റോഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബ്എസ്എഫ് പറഞ്ഞു.

പാക് ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റുവെന്നാണ് വിവരം. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും ബിഎസ്എഫ് അറിയിച്ചു.