15 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

single-img
3 June 2018

മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കല്യാണിലാണ് സംഭവം. ശങ്കര്‍ ഗൈവാഡ് (44)നെയാണ് ഭാര്യ ആശാ ഗൈവാഡ് വാടക കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 18നായിരുന്നു കൊലപാതകം നടന്നത്. ഇതിന് ശേഷം ശങ്കറിനെ കാണാനില്ലെന്ന പരാതിയുമായി ആശ കൊല്‍സവാടി പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു.

ഇതിനിടെ ശങ്കറിന്റെ സ്വത്ത് വില്‍ക്കാനും ആശ ശ്രമിച്ചിരുന്നു. ഇത് മനസിലാക്കിയ ശങ്കറിന്റെ ബന്ധുക്കള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയും തുടര്‍ന്ന് അന്വേഷണം സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കവി ഗവിതിന് കൈമാറുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്.

സ്വത്ത് വില്‍ക്കാന്‍ ശങ്കര്‍ തടസം നിന്നതിനെക്കുറിച്ചും ഭര്‍ത്താവിനെ കൊല്ലുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായി ആശ സുഹൃത്തുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് ആശയുടെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും പരിശോധിച്ചപ്പോള്‍ വാടക കൊലയാളി ഹിമാന്‍ഷു ദുബൈയും ആശയുമായുള്ള ബന്ധം കണ്ടെത്തി. ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.

വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മെയ് 18ന് ശങ്കറിന് മയക്കുമരുന്ന് ജ്യൂസില്‍ ചേര്‍ത്ത് നല്‍കുകയും അബോധാവസ്ഥയിലായ ശങ്കറിനെ ഹിമാന്‍ശുവും മറ്റു സഹായികളും ചേര്‍ന്ന് വാഗണിയിലും നേരലിലെയും ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ഇരുമ്ബമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുകയുമായിരുന്നു.

കൃത്യം നടത്തിയാല്‍ 30 ലക്ഷം നല്‍കാമെന്നാണ് ആശ ഹിമാന്‍ഷുവിന് നല്‍കിയ വാഗ്ദാനം. അഡ്വാന്‍സായി നാലുലക്ഷം നല്‍കിയതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.