വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച സഹപ്രവര്‍ത്തകന് പണി കൊടുക്കാന്‍ വനിതാ പൊലീസുകാരി കിടപ്പറദൃശ്യം പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പിലിട്ടു; ദൃശ്യം വൈറലായതോടെ കണ്ണൂര്‍ പൊലീസില്‍ വിവാദം

single-img
3 June 2018

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച സഹപ്രവര്‍ത്തകന് പണി കൊടുക്കാന്‍ വനിതാ പൊലീസുകാരി കിടപ്പറദൃശ്യം പൊലീസുകാരുടെ വാസ്ടാപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. കണ്ണൂര്‍ മാലൂര്‍ സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് തന്നെ കബളിപ്പിച്ച പൊലീസുകാരന് പണി കൊടുക്കാന്‍ യുവതി സ്വകാര്യ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചിത്രം വൈറലായതോടെ ചിത്രം പ്രചരിപ്പിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയാണു വിവാദങ്ങളുടെ തുടക്കം. മാലൂര്‍ സ്റ്റേഷനിലെ സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറചിത്രം പൊലീസുകാരി തന്നെയാണു സ്റ്റേഷന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഏറെ നാളായി അടുപ്പത്തിലായിരുന്ന പൊലീസുകാരന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഗ്രൂപ്പില്‍ നിന്നു ചിത്രം പറന്നതോടെ ജില്ലയിലെ മറ്റു ഗ്രൂപ്പുകളിലും വൈറലായി. ഇതോടെ രണ്ടു പേരെയും മലയോരത്തുള്ള രണ്ടു സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റി.

അതിനിടെ ചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. ഇതിനായി സ്റ്റേഷനിലെ പൊലീസുകാര്‍ക്കു പ്രത്യേക ചോദ്യാവലി തയാറാക്കി നല്‍കുകയായിരുന്നു. എത്ര മൊബൈല്‍ നമ്പറുണ്ട്, പേഴ്‌സണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന വാട്‌സാപ്പ് നമ്പറുണ്ടോ, വിവാദ ചിത്രം ഏതെങ്കിലും ഗ്രൂപ്പുകളില്‍ കണ്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണു പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതുവഴി ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനാണു നീക്കം.

അതേസമയം ഈ അന്വേഷണത്തില്‍ കണ്ണൂരിലെ പൊലീസുകാര്‍ അമര്‍ഷത്തിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരും ഇതിനെതിരെ പരാതി നല്‍കിയിട്ടില്ല. പരാതിയില്ലാതെ നടത്തുന്ന അന്വേഷണം മാലൂര്‍ സ്റ്റേഷനിലെ പെീലീസുകാരന് വേണ്ടിയാണെന്നാണ് ആരോപണം. ഇയാള്‍ സിപിഎം അനുകൂല പൊലീസ് അസോസിഷനിലെ ജില്ലാ കമ്മറ്റി അംഗമാണ്. ചിത്രം പ്രചരിപ്പിച്ച പൊലീസുകാരിയെ ഇരയാക്കി പൊലീസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.