വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറഞ്ഞതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവ്: വീഡിയോ പുറത്ത്

single-img
3 June 2018

മധ്യപ്രദേശ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് സിംഗ് രഘുവംശിയാണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്.

നാല് ലക്ഷം രൂപ വൈദ്യുതി ബില്‍ അടക്കാനുണ്ടെന്ന് ഉദ്യോഗസ്ഥന്‍ രഘുവംശിയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിന്റെ പേരിലാണ് രഘുവംശി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയത്. ‘എന്റെ ദയ കൊണ്ടാണ് നീ ജീവിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ നിന്നെ കരിവാരിതേക്കുമായിരുന്നു’, ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിക്കൊണ്ട് രഘുവംശി പറഞ്ഞു.