യുഎഇയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 18 കോടിയുടെ സമ്മാനം

single-img
3 June 2018

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ നൈജീരിയയില്‍ പ്രവാസി ജീവിതം നയിക്കുന്ന ഡിക്‌സണ്‍ കാട്ടിത്തറ ഏബ്രഹാം എന്നയാള്‍ക്ക് 18,22,25000 രൂപ(പത്ത് ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. ഡിക്സണ്‍ അബ്രാഹാമെടുത്ത 012027 എന്ന നമ്പറിലാണ് നറുക്ക് വീണത്. വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രണ്ടാം സമ്മാനമടക്കം ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറെണ്ണവും ഇന്ത്യക്കാര്‍ക്കാണ് ഇത്തവണ.