പെണ്‍വാണിഭക്കേസില്‍ നടി സംഗീത അറസ്റ്റില്‍; സംഘത്തില്‍ നിരവധി യുവനടിമാരും

single-img
3 June 2018

ചെന്നൈ: ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ നടിയായ സംഗീതയെ പെണ്‍വാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പിടിയിലായത് എന്നാണ് വിവരം.

റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പ്രഥാമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. യുവനടിമാരെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. നിരവധി യുവനടിമാര്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്നു. വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.