നിലപാടില്‍ മാറ്റമില്ല;മാ​ണി​യെ വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് കാ​നം

single-img
2 June 2018

തിരുവനന്തപുരം: മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍.ഇ​ത് സി​പി​ഐ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു എ​ങ്ങ​നെ മാ​റു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഫലമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ക്കാ​രി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് സ​ജി ചെ​റി​യാ​ന്‍റെ വി​ജ​യ​മെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ചെങ്ങന്നൂരിൽ ജയിക്കാൻ മാണി വേണ്ടതില്ലെന്ന കാനത്തിന്റെ പ്രതികരണത്തിനെതിരേ സിപിഎം രംഗത്ത് വന്നിരുന്നു. ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്ന് ഒരു ഘടക കക്ഷി നേതാവ് പറയേണ്ടെന്ന മുന്നറിയിപ്പും കാനത്തിന് കോടിയേരി നല്‍കിയിരുന്നു.