ബൈക്കിനൊപ്പം ആളെയും ഒരുമിച്ച് പൊലീസ് ‘പൊക്കി’; വീഡിയോ കാണാം

single-img
2 June 2018


പാര്‍ക്ക് ചെയ്യരുതെന്ന് എഴുതിവെച്ചിരിക്കുന്ന ബോര്‍ഡിന് ചുവട്ടില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്യുന്നത് ചിലരുടെ പതിവാണ്. ഇങ്ങനെ വാഹനം പാര്‍ക്ക് ചെയ്ത പലര്‍ക്കും പണിയും കിട്ടാറുണ്ട്. വാഹനം പൊക്കിയെടുത്ത് കൊണ്ടുപോകും. അതുപോലെയൊരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തി വൈറലായിമാറിയിരിക്കുന്നത്. പൂനെയിലെ വിമന്‍ നഗറിലാണ് സംഭവം. ഒരു ബൈക്കും അതിലിരുന്നയാളെയും അധികൃതര്‍ പൊക്കെയടുത്തു കൊണ്ടുപോകുകയായിരുന്നു.

 

 

അനധികൃതമായി പാര്‍ക്ക് ചെയ്ത ബൈക്കിനെ എടുത്തുമാറ്റാനായി എത്തിയതായിരുന്നു പൊലീസ്. എന്നാല്‍ ബൈക്കുമായി മാറാന്‍ യുവാവ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പോലീസ് യുവാവിനെയുള്‍പ്പെടെ ബൈക്ക് പൊക്കി മാറ്റിയത്. ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിനെ മറ്റുവഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ട്രക്കില്‍ കയറ്റിയതെന്നും പോകുന്ന വഴിയില്‍ ഇറക്കിവിട്ടെന്നും പൊലീസ് വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെ പൊലീസുകാരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പൂനെ ട്രാഫിക് ഇന്‍സ്‌പെക്ടര്‍.

അതേസമയം ബൈക്കില്‍ ഇരുന്ന യുവാവിന്റെ ബൈക്കായിരുന്നില്ല അതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.