ഈഫല്‍ ടവറിന് ഇടിമിന്നലേല്‍ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

single-img
2 June 2018


ഈഫല്‍ ടവറിന് ഇടിമിന്നലേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച വൈകീട്ടാണ് കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റത്. ഒരു വര്‍ഷത്തില്‍ 10 തവണയെങ്കിലും ഈഫല്‍ ടവറിന് ഇടിമിന്നലേല്‍ക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

 

Lightning zaps Eiffel Tower during Paris storm

ZAP! A webcam caught lightning striking the Eiffel Tower in Paris yesterday!

Posted by AccuWeather on Tuesday, May 29, 2018

 

മെയ് മാസം മാത്രം പാരിസില്‍ 147,981 മിന്നലുകള്‍ ഉണ്ടായതായി കാലാവസ്ഥാ വിഭാഗം പറയുന്നു. ഈ സമയം നിരവധി തവണ ഈഫല്‍ ടവറിന് മിന്നലേറ്റിരുന്നു. ടവറിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിന്നല്‍ രക്ഷാചാലകം അഥവാ അയണ്‍ റോഡുകള്‍ മിന്നലിനെ നിര്‍വീര്യമാക്കിയതായും കാലാവസ്ഥാവിഭാഗം പറഞ്ഞു.