മനുഷ്യനെയും കോഴിയെയും ചേര്‍ത്ത് ഭ്രൂണം നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍; പരീക്ഷണത്തിനെതിരെ വിമര്‍ശനവും

single-img
2 June 2018

മനുഷ്യനെയും കോഴിയെയും ചേര്‍ത്ത് ഭ്രൂണം നിര്‍മ്മിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. എന്നാല്‍ ഈ പരീക്ഷണത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. നാച്ചുര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ റോക്കര്‍ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. കോശങ്ങള്‍ എങ്ങനെയാണ് ഗര്‍ഭസ്ഥ ശിശുവിലേക്ക് വളരുന്നതെന്നതിന്റെ സുപ്രധാനമായ തെളിവുകള്‍ ഈ പരീക്ഷണം വഴി ലഭിക്കുമെന്നതാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ഇവര്‍ പറയുന്നു.

അലി ബ്രിവാന്‍ലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണങ്ങള്‍ക്ക് പിന്നില്‍. ഭ്രൂണത്തില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള വളര്‍ച്ചക്കിടെ വിവിധ അവയവങ്ങളുടേയും എല്ലുകളുടേയുമെല്ലാം വളര്‍ച്ചക്കിടയാക്കുന്ന മൂലകോശങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ ശാസ്ത്രലോകത്തിനറിയാം. ഇതില്‍ തന്നെ ചില കോശങ്ങളുടെ കൂട്ടങ്ങളെ സംഘാടകകോശങ്ങളെന്നാണ് വിളിക്കുന്നതുതന്നെ. ഗര്‍ഭസ്ഥ ശിശുവിന്റെ പ്രാഥമിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനാലാണിത്.

കോഴിയുടെ ഭ്രൂണത്തിലെത്തിയിട്ടും മനുഷ്യ ഭ്രൂണത്തിലെ കോശങ്ങള്‍ നട്ടെല്ല് നിര്‍മിക്കുക നാഡീവ്യവസ്ഥ നിര്‍മിക്കുക തുടങ്ങി തങ്ങളില്‍ നിക്ഷിപ്തമായ ജോലികള്‍ തുടര്‍ന്നു.

വലിയ വിമര്‍ശനങ്ങളാണ് ഈ പരീക്ഷണത്തിനെതിരെ ഉയരുന്നത്. മനുഷ്യനേയും കോഴിയേയും ചേര്‍ത്തുള്ള ഹൈബ്രീഡ് ജീവിയെ നിര്‍മിക്കുകയെന്ന കടുംകൈയ്യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.