ഹൈവേയില്‍ ഇറങ്ങിയ എമിറേറ്റ്‌സ് വിമാനം?; വൈറലായി വീഡിയോ

single-img
2 June 2018

എമിറേറ്റ്‌സിന്റെ വമ്പന്‍ വിമാനങ്ങളിലൊന്നായ എ 380 ഹൈവേയില്‍ ഇറങ്ങുമോ എന്ന് ചോദിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കാറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈവേക്ക് മുകളിലായിട്ടായിരുന്നു എ380യുടെ പാര്‍ക്കിങ് സ്ഥലം. ഇതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.

റോഡിന് മുകളിലെ പാലം വഴിയാണ് എ380 വിമാനം പോകുന്നത്. ലാന്റ് ചെയ്തതിന് ശേഷം വിമാനം പാര്‍ക്ക് ചെയ്യാനായി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. അതേസമയം, നിരവധി വിമാനത്താവളങ്ങളില്‍ ഹൈവേകള്‍ക്ക് മുകളിലായി ഇത്തരത്തിലുള്ള ടാക്‌സിവേകള്‍ ഉണ്ടെന്നാണ് എമിറേറ്റ്‌സ് വക്താവ് അറിയിച്ചത്. ആംസ്റ്റഡാം, സിംഗപൂര്‍, ജിബ്രാള്‍ട്ടര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ വിമാന പാര്‍ക്കിങ് സംവിധാനങ്ങളുണ്ട്.

https://instagram.com/p/BjXnUvPDPwy/?utm_source=ig_embed

516 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കൂറ്റന്‍ വിമാനമാണ് എ 380. 2008 ജൂലൈയിലാണ് എമിറേറ്റ്‌സ് ആദ്യ എ 380 വിമാനം സ്വന്തമാക്കിയത്.